---
title: "മുഖം മിനുക്കി കല്ലിക്കണ്ടി എൻ എ എം കോളേജ്, വിദ്യാർത്ഥികൾക്കായി മനോഹരമായൊരുക്കിയ പാർക്കിൻ്റെ ഉദ്ഘാടനം ഞായറാഴ്ച*"
english_title: "A facelifted Kallikandi NAM College inaugurated a beautified park for students on Sunday"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/103650/A facelifted Kallikandi NAM College inaugurated a beautified park for students on Sunday"
published_at: "2023-03-17T22:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6414a67051492_Untitled-1_copy.jpg"
keywords: []
---

# മുഖം മിനുക്കി കല്ലിക്കണ്ടി എൻ എ എം കോളേജ്, വിദ്യാർത്ഥികൾക്കായി മനോഹരമായൊരുക്കിയ പാർക്കിൻ്റെ ഉദ്ഘാടനം ഞായറാഴ്ച*

> **Lead Summary:** കല്ലിക്കണ്ടി: കല്ലിക്കണ്ടി എൻ എ എം കോളേജിൽ വിദ്യാർത്ഥികൾക്കായി സ്റ്റുഡൻ്റ്സ് പാർക്കൊരുങ്ങി.ഞായറാഴ്ച മന്ത്രി അഹമ്മദ് ദേവർകോവിൽ പാർക്ക് ഉദ്ഘാടനം ചെയ്യും.

## Article Content

കല്ലിക്കണ്ടി: കല്ലിക്കണ്ടി എൻ എ എം കോളേജിൽ വിദ്യാർത്ഥികൾക്കായി സ്റ്റുഡൻ്റ്സ് പാർക്കൊരുങ്ങി.ഞായറാഴ്ച മന്ത്രി അഹമ്മദ് ദേവർകോവിൽ പാർക്ക് ഉദ്ഘാടനം ചെയ്യും.

ഓപ്പൺ എയർ തിയേറ്റർ സ്റ്റേജ്, രണ്ട് ഓപ്പൺ ക്ലാസ് റൂമുകൾ എന്നിവ പാർക്കിൽ സജ്ജീകരിച്ചിടുണ്ട്. 25 ലക്ഷത്തോളം രൂപ ഉപയോഗിച്ചാണ് പാർക്ക് നിർമ്മാണം. സിനിമയിൽ ഡിസൈനറായ സഹജൻ പേരാമ്പ്രയാണ് പാർക്ക് രൂപകൽപ്പന ചെയ്തത്.

പയ്യാവൂർ പ്രകാശൻ ക്ഷേത്രത്തിൽ ശില്പങ്ങളും നിർമ്മിച്ചു. ഏകദേശം അര ഏക്കർ സ്ഥലത്താണ് ഇവ നിർമ്മിച്ചത്. 200 ഓളം കുട്ടികൾക്ക് ഇരിക്കാനുള്ള സൗകര്യവുമുണ്ട്. പ്രകൃതി സൗഹൃദമായി ഒരുക്കിയ ഇരിപ്പിടങ്ങൾക്ക് നടുവിലായി വാട്ടർ ഫൗണ്ടൈൻ സംവിധാനവുമുണ്ട്.19 ന് വൈകീട്ട് 5 മണിക്ക് കൾച്ചറൽ പരിപാടികളോടെയാണ് ഉദ്ഘാടന പരിപാടികൾ നടക്കുക. ചടങ്ങിൽ കെ.പി മോഹനൻ എം എൽ എ മുഖ്യാതിഥിയാകും. പാർക്കിൻ്റെ പേരിൻ്റെ ഔദ്യോഗിക പ്രഖ്യാപനവും മന്ത്രി നടത്തും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/103650/A facelifted Kallikandi NAM College inaugurated a beautified park for students on Sunday)